Saturday, December 17, 2016

kasba in news

                        










                                                                                                                                      



                                                    തേജസ്വിനിപുഴയുടെ പ്രധാന കെെവഴിയായ ചെെത്രവാഹിനിപുഴയിലൂടെ 
  അതിന്‍റെ   തീരത്ത്   സ്ഥിതി ചെയ്യുന്ന  മാലോത്ത് കസബ ഗവണ്‍മെന്‍െറ്   സ്കൂളിലെ സ്റ്റുഡന്‍റ് പോലീസ് യൂനിറ്റ്,കൊന്നക്കാട് ചെെത്രവാഹിനി ഫാര്‍മേഴ്സ് ക്ലബ്ബുമായിചേര്‍ന്നു നടത്തിയ പുഴയാത്ര, പുഴയെ അറിയാനും കേരളത്തിലെ മറ്റ് പുഴകളെപോലെ ചെെത്രവാഹിനിയും മരണത്തിലേക്കുള്ള യാത്രയിലാണെന്ന യാഥാര്‍ത്ഥ്യം കണ്ടറിയാനും സാധിച്ചു.ജനുവരി മാസത്തിലും നിറഞ്ഞൊഴുകിയിരുന്ന ചെെത്രവാഹിനിയെക്കുറിച്ചായിരുന്നു ഈ പുഴക്കരയില്‍ അറുപത് വര്‍ഷമായി താമസിക്കുന്ന ജഗദമ്മചേച്ചിക്കു പറയാനുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് നൂലുപോലെ മെലിഞ്ഞിരിക്കുന്ന പുഴയെക്കുറിച്ച് ഈ അമ്മ ആശങ്കപ്പെടുന്നു.


കുടക് മലയോട് ചേര്‍ന്ന് നില്‍ക്കുന്ന പന്നിയാര്‍ മലയിലെ ചെെത്രതാര തടാകത്തില്‍ നിന്നാണ് മലയോരത്തെ ജലസമൃദ്ധമാക്കുന്ന ഈ പുഴയുടെ ഉത്ഭവം. കൊന്നാക്കാട് എത്തുന്പോഴേക്കും നിരവധി കെെതോടുകള്‍ വന്ന് ചേര്‍ന്ന് ഒരു പുഴയുടെ രൂപം പ്രാപിക്കുന്നു.കരുവങ്കയം എത്തുന്പോല്‍ റാണിപുരം മലനിരകളോട് ചേര്‍ന്ന് നില്ക്കുന്ന എടക്കാനത്തില്‍ നിന്നും

ഉത്ഭവിക്കുന്ന മാലോംചാലുമായി ചേര്‍ന്ന് കൂടുതല്‍ ജലസമൃദ്ധമാകുന്നു. പിന്നീട് മാങ്ങോട്,ഭീമനടി,പരപ്പച്ചാല്‍ എന്നിവിടങ്ങളില്‍ ഈ പുഴയോട് കെെതോടുകള്‍ വന്നുചേര്‍ന്ന് മുക്കടയില്‍വെച്ച് തേജസ്വിനിയുമായി സംഗമിക്കുന്നു.അപ്പോഴേക്കും മുപ്പത് കീലോമീറ്ററില്‍ അധികം ഈ പുഴപിന്നിട്ടിരിക്കും.കുടിയേറ്റമേഖലകള്‍ ഉല്‍ക്കൊള്ളുന്ന കൊന്നക്കാട്,മലോം,വെള്ളരിക്കുണ്ട്,എളേരി,ഭീമനടി,കുന്നുംകെെ എന്നീ ഭൂഭാഗങ്ങളിലെ കാര്‍ഷികമേഖല ഈ പുഴയെയാണ് ആശ്രയിക്കുന്നത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴലഭിക്കുന്ന ഇടമാണ് ഈ പുഴയുടെ വൃഷ്ടി പ്രദേശം .വര്‍ഷത്തില്‍ പത്തുമാസവും മഴലഭിച്ചിരുന്ന ഇവിടം മഴയുടെ അളവ് ക്രമാതീതമായി കുറഞ്ഞുവരുന്നു. ഫെബ്രവരി,മാര്‍ച്ച് മാസങ്ങളില്‍ പെയ്യുന്ന മഴയെ ആശ്രയിച്ച് കൃഷിചെയ്യുന്നവര്‍ മഴ അകന്നുപോകുന്നതുമൂലം വിളകള്‍ കൃഷിയിറക്കാന്‍ പറ്റാതെ വന്നിരിക്കുന്നു.

ഹെെപവര്‍ മോട്ടോര്‍ ഉപയോഗിച്ച് പുഴയിലെ വെള്ളം ആവശ്യത്തിലധികം എടുത്ത് ദുരുപയോഗം ചെയ്യുന്ന പ്രവണതയും കൂടിവരികയാണ്.പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും വലിച്ചെറിയിനുള്ള ഇടമായും ഇന്ന് പുഴമാറുകയാണ്.പുഴയിലെ ആറ്റുവഞ്ചിചെടിനിറയെ ഇന്ന് മാലിന്യങ്ങള്‍ കൊണ്ട് അലങ്കൃതമായിരിക്കുന്നു. രാാസവളത്തിനും കീടനാശിനിക്കും മുന്‍ഗണന നല്കിയുള്ള കാര്‍ഷികരീതിയും അത്യധികമായി പുഴയെതന്നെയാണ് ബാധിക്കുന്നത്.മുന്‍കാലങ്ങളില്‍ പുഴയില്‍ കണ്ടുവരുന്ന പല മത്സ്യങ്ങളും എണ്ണത്തില്‍ ക്രമാതീതമായി കുറഞ്ഞുവരികയോ അല്ലെങ്കില്‍ പൂര്‍ണ്ണമായും ഇല്ലാതാകുകയോ ചെയ്തിട്ടുണ്ട്.ഷോക്കടിപ്പിച്ചും നഞ്ച്കലക്കിയും മീന്‍ പിടിക്കുന്ന പ്രവണതമൂലം പുഴയിലെ മത്സ്യങ്ങളും മറ്റ് ജീവവര്‍ഗ്ഗങ്ങളും കൂട്ടതോടെ ചത്തൊടുങ്ങുന്നു.ഇത് പുഴയിലെ ജെെവ ആവസവ്യവസ്ഥതന്നെ തകര്‍ക്കുന്നു.പുഴയോരത്തെ ഈറ്റകാടുകളും മരങ്ങളും കണ്ടല്‍വര്‍ഗ്ഗങ്ങളും വെട്ടിമാറ്റുന്നതും പുഴയുടെ നാശത്തിനു കാരണമാകുന്നു.(പൂര്‍ണ്ണമല്ല.................)


                                


No comments:

Post a Comment