Wednesday, November 30, 2016

കായികമേള ജില്ല




വിജയപ്രതീക്ഷകളുമായി........ഇവര്‍ സംസ്ഥാനമത്സരത്തില്‍ പങ്കെടുത്ത് അഭിമാനമായി...
















     കാസറഗോഡ് ജില്ലാ സ്കൂൾ കായികമേളയിൽ മികവിന്റെ പടവുകൾ കയറി ജി എച്ച് എസ് എസ് മാലോത്ത് കസബ മലയോരത്തിന്റെ കായിക പ്രതീക്ഷയുടെ കേന്ദ്രമാകുകയാണ് . അറുപത്തിയേഴ്‌ പോയിന്റ് നേടിയാണ് ജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാലയമായി ഈ ഗവണ്മെന്റ് സ്കൂൾ മാറിയത് പരിമിതമായ സാഹചര്യങ്ങളോട് മല്ലിട്ടാണ് കസബയിലെ കുട്ടികൾ തങ്ങളുടെ കായിക സ്വപ്‌നങ്ങൾ നെയ്യുന്നതു്. നേരാംവണ്ണം അമ്പത് മീറ്റർ ട്രാക്കുപോലും ഈ സ്കൂളിന് ഇല്ല. കിലോമീറ്ററുകൾ നടന്നും ഓടിയും മലയിടക്കുകൾ താണ്ടിയും സ്കൂളിൽ എത്തുന്ന കുട്ടികൾ ഈ വരവും പോക്കും തന്നെ ഒരു പരിശീലന കളരിയാക്കിമാറ്റുകയായിരുന്നു. നല്ല ഗ്രൗണ്ടും സാങ്കേതിക പരിശീലനവും ലഭിച്ചാൽ ഇവിടെ നിന്ന് കായികകേരളത്തിനു സുവർണ്ണതാരങ്ങളെ കണ്ടെത്താൻ പറ്റും.

      ജില്ലാ കായികമേളയിൽ ട്രാക്കിലും ഫീൽഡിലും പത്തു സ്വർണ്ണം നാല് വെള്ളി അഞ്ച് വെങ്കലം ഇവയാണ് കസബയിലെ കായികപ്രതിഭകൾ തങ്ങളുടെ ഷോക്കേസിലേക്കു കൊണ്ടുവന്നത്.ഇതിൽ സബ് ജൂനിയർ തലത്തിൽ രണ്ട് വ്യക്തിഗത ചാമ്പ്യന്മാർ കസബയിലെ കുട്ടികളാണ് എട്ടാംക്ലാസ്സുകാരായ അജിത് കെ കെ യും ദേവിക വിനയ രാജും. രണ്ടു സ്വർണവും ഒരു വെള്ളിയും നേടിയ ഡോണ മരിയ ടോമിന്റെ പ്രകടനവും കസബയുടെ മികവിന് മാറ്റുകൂട്ടി.തീർഥ ലെനിൻ ,ക്രിസ്റ്റീന സോനാ ടോം ഇവരും കസ്ബയ്ക്കുവേണ്ടി സ്വർണ്ണമണിഞ്ഞു.

        കഴിഞ്ഞ മൂന്ന് തവണയും ചിറ്റാരിക്കാൽ ഉപജില്ലയിലെ ചാമ്പ്യൻ പട്ടം ഈ ഗവണ്മെന്റ് സ്കൂളിനായിരുന്നു ഇത്തവണ രണ്ടാം സ്ഥാനവും. കഴിഞ്ഞ തവണ കായികാധ്യാപകൻ ഇല്ലാതെയാണ് സബ് ജില്ലാ കിരീടമണിഞ്ഞത്. പുതിയ കായികാധ്യാപകൻ സോജൻ ഫിലിപ്പ് ചുമതലയേറ്റിട്ടു രണ്ടു മാസം മാത്രമേ ആയുള്ളൂ.കമ്പല്ലൂർ സ്കൂളിൽ നിന്നാണ് സോജൻ മാഷ് കസബയിലേക്ക് വന്നത് . അത്‍ലറ്റിക്സിലും ഹാൻ്റ്ബോളിലും കേരളത്തിന് വേണ്ടി കളത്തിലിറങ്ങിയ നിരവധി താരങ്ങളെ വാർത്തെടുക്കാൻ സോജൻ മാഷിന് സാധിച്ചിട്ടുണ്ട് .അതുകൊണ്ടു തന്നെ കസബയിൽ നിന്നും തന്റെ പരിശീലന മികവുകൊണ്ട് കേരളത്തിന്റെ കായിക മേഖലയിലേക്ക് ചിറകുവിരിച്ച പറക്കാന്‍ പറ്റുന്ന താരങ്ങളെ സൃഷ്ടിക്കാൻ തീർച്ചയായും സാധിക്കും 



 









കാസര്‍ഗോഡ് ജില്ലാകായികമേളയില്‍  ജി.എച്ച്. എസ്.എസ് മാലോത്തുകസബ രണ്ടാംസ്ഥാനം കരസ്ഥമാക്കി













കസബയുടെ  അഭിമാനതാരങ്ങള്‍
ഇവര്‍ വ്യക്തിഗതചാമ്പ്യന്‍മാര്‍
 ദേവിക വിനയരാജ്





ശ്യാം മോഹന്‍  1500മീ.ഓട്ടം വെള്ളിമെഡല്‍ നേടി



3000മീ.നടത്തം  തീര്‍ത്ഥ ലെനിന്‍  സ്വര്‍ണ്ണം നേടി

 അജിത്ത് കെ.കെ200,400,600,മീറ്ററ് ഓട്ടം സ്വര്‍ണ്ണമെഡലോടെ സബ്ജൂനിയര്‍വിഭാഗത്തില്‍
വ്യക്തിഗതചാമ്പ്യന്‍





സ്വര്‍ണ്ണക്കുതിപ്പ്

ഡോണ മരിയടോം
അജിത്ത്  സബ്ജൂനിയര്‍  200,400,600 മീ. ഓട്ടം സ്വര്‍ണ്ണക്കുതിപ്പിലേക്ക്



5കി.മീ നടത്തം  മൂന്നാം സ്ഥാനം  നേടി ജോസഫ് തോമസ്
ക്രിസ്റ്റീന സോന ടോം  400 മീ. ഹര്‍ഡില്‍സ് സ്വര്‍ണ്ണം

Sunday, November 20, 2016

kerala klolsavam

CONGRATULATIONS TO THE WINNERS



Hindi Kadharachana............................................  Ansala James                     First A grade
Kavitharachana Malayalam..................................Sivanya Sajan                    First A grade
Bharathanatyam              .....................................Nadhana S                                   A grade
Kuchipudi .......................................................... .Nandhana S                                 A grade

spc

spc











Sunday, November 6, 2016

അനുമോദനങ്ങള്‍

ഉപജില്ലയില്‍   കായികമേളയില്‍ വിജയികളായ കുട്ടികളുടെ അനുമോദനച്ചടങ്ങില്‍നിന്നും....





വിജയികളെ കാത്തിരിക്കുന്ന ഉപഹാരങ്ങള്‍....



ദേശാഭിമാനി

31-10-02106ന് മാലോത്തുകസബ ഗവ.ഹയര്‍സെക്കന്‍ററിയില്‍ , ദേശാഭിമാനി എന്‍െറ പത്രം.. പദ്ധതിയില്‍ 15 പത്രം വിതരണം ചെയ്തുതുടങ്ങി.മാലോം വനിതാസൊസൈറ്റി,,ക്ളബ്ബ്,സുമനസ്സുകളായ വ്യക്തികള്‍ എന്നിവരാണ് ഒരു വര്‍ഷത്തേക്ക് പത്രം സ്പോണ്‍സര്‍ ചെയ്തത്. സ്കൂളില്‍ നടന്ന ചടങ്ങില്‍ സി.ആര്‍.പി. എഫ്.റിട്ട. ഐ.ജി. കെ. വി. മധുസൂധനന്‍നായര്‍  സ്കൂള്‍ ലീഡര്‍  ജോജു മൈക്കിളിനു നല്‍പി പത്രവിതരണം നടത്തി ഉത്ഘാടനം നടത്തി.







കായികതാരങ്ങള്‍

കായികതാരങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ ശ്രീ. മുഹമ്മദ്കു‍ുഞ്ഞി അവര്‍കള്‍