Monday, February 13, 2017


ഭാഷ പഠനനിലവാരം ഉയർത്തുന്നതിന്  എസ് എസ് എ നടപ്പിലാക്കുന്ന മലയാളത്തിളക്കം സ്കൂൾ തല പരിപാടി ജി എച്ച് എസ് എസ് മാലോത്ത് കസബയിൽ 07.02.2017 നു ആരംഭിച്ചു. 30.01.17,31.01.17 ഈ ദിവസങ്ങളിൽ ട്രൈ ഔട്ട് ക്ലാസ് നടത്തി.ഇരുപതാം  തീയതിയോടു കൂടി സമാപിക്കും.എൽ പി വിഭാഗത്തിലെ എല്ലാ അധ്യാപകരും പങ്കാളികളാകുന്ന പരിപാടിയിൽ കുട്ടികൾ വളരെ ആസ്വദിച്ചു കൊണ്ടുതന്നെ എഴുതുകയും വായിക്കുകയും ചെയ്യുന്നുണ്ട്.    

Wednesday, February 1, 2017

സതീഷ് യൂസഫലി

ജി എച്ച് എസ് എസ് മാലോത്ത് കസബയിലെ  1989 എസ് എസ് എൽ സി ബാച്ച് ഇരുപതു വർഷമായി സ്കൂൾ കോംബോണ്ടിൽ  ഉപയോഗ ശൂന്യമായി കിടന്ന കിണർ വൃത്തിയാക്കി കുട്ടികൾക്ക് ആവശ്യമായ കുടിവെള്ളം ലഭ്യമാക്കാൻ നടത്തിയ ഇടപെടൽ നാടിനു മാതൃകയായി.




മാലോത്ത് കസബയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി സതീഷിന് വീടുനിര്‍മ്മിക്കാനുള്ള ലുലു ഗ്രൂപ്പിന്‍െറ അഞ്ച് ലക്ഷം രൂപയുടെ ധനസഹായം ലുലു ഗ്രൂപ്പ് മീഡിയ കണ്‍വീനര്‍ സ്വരാജ് സ്കൂള്‍ അസംബ്ലിയില്‍ വെച്ച് സതീഷിന്‍െറ കുടുംബത്തിനു കെെമാറുന്നു













1979- 80 ബാച്ച്






 ജി എച്ച് എസ് എസ് മാലോത് കസബയിലെ 1979-80 എസ് എസ് എൽ സി ബാച്ച്  സ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ മികവാർന്ന വിജയം കൈവരിക്കുന്ന മലയാളം ,ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ രണ്ടു കുട്ടികൾക്ക് നൽകുന്ന എൻഡോവ്മെന്റിന്റെ  ഉദ്‌ഘാടന ചടങ്ങിൽനിന്നും.